വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാകുമ്പോള്‍ സംസ്ഥാനത്തിന് കിട്ടുന്നത് വരുമാനത്തിന്‍റെയും തൊഴിലവസരങ്ങളുടെയും കലവറ. തുറമുഖത്തിന്‍റെ ലാഭവിഹിതത്തിനൊപ്പം നികുതി വരുമാനവും സംസ്ഥാനത്തിന്‍റെ  ഖജനാവിലേക്ക് എത്തുമെന്ന് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തുറമുഖം സംസ്ഥാനത്തെ ടൂറിസം രംഗത്ത്  വികസിപ്പിക്കുമെന്നും വി.എന്‍.വാസവന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ ഓപ്പറേഷന്‍ നടക്കുമ്പോള്‍ കേരളത്തിന്‍റെ വികസനത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ വെയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് വന്‍തോതില്‍ വരുമാനം  വിഴിഞ്ഞം തുറമുഖം സാധ്യമാക്കും. 2035 മുതല്‍ തുറമുഖത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ ഒരു ശതമാനം സര്‍ക്കാരിന് ലഭിക്കും. തുടര്‍വര്‍ഷങ്ങളില്‍ വിഹിതം വര്‍ധിക്കും. ഇതിനപ്പുറം കപ്പല്‍ വരുമ്പോഴുള്ള ജിഎസിടിയില്‍ സംസ്ഥാനത്തിന്‍റെ വിഹിതമായ 9 ശതമാനം കേരളത്തിനുളളതാണ്.

തുറമുഖത്തിലെ തൊഴില്‍ സാധ്യതകള്‍ക്കപ്പുറത്തേക്ക് പുതിയ കാല്‍വെയ്പ്പുണ്ടാവും.  പ്രധാന ഷിപ്പിങ് കമ്പനികള്‍ തിരുവനന്തപുരത്ത് വരുന്നോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കപ്പെടും. ഓരോ കപ്പല്‍ വരുമ്പോഴും ഭക്ഷണം, വെള്ളം, പച്ചക്കറി എന്നിവ ടണ്‍ കണക്കിന് പ്രാദേശിക വിപണയില്‍ നിന്നും വില്ക്കപ്പെടും. ഇതു സംസ്ഥാനത്തിന് വരുമാനം ലഭ്യമാക്കും. തുറമുഖത്തിന്‍റെ  രണ്ടും മൂന്നും ഘട്ടം വികസനം വൈകില്ല. 2028നുള്ളില്‍ ഇതിനായി 9600 കോടി അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തും. ഇതില്‍ സംസ്ഥാനത്തിന് ഓഹരി വിഹിതം പൂജ്യമെന്നതും നേട്ടമാണ്.

ENGLISH SUMMARY:

As mothership arrives in Vizhinjam, VN Vasavan talks about the possibilites