milmafactory-pattanakkadu

TOPICS COVERED

ആലപ്പുഴ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറി പ്രതിസന്ധിയിലേക്ക്. ഉൽപാദനം വൻതോതിൽ കുറച്ചതോടെ സ്വകാര്യ കമ്പനികൾ കാലിത്തീറ്റ മേഖലയിൽ ആധിപത്യം ഉറപ്പിക്കുകയാണ്. ഉൽപാദനം കൂട്ടി പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ ജോലി തടസപ്പെടുത്താതെയുള്ള പ്രതിഷേധത്തിലാണ്.  

 

മിൽമയുടെ കേരളത്തിലെ ഏറ്റവും വലിയ കാലിത്തീറ്റ ഫാക്ടറിയാണ് ആലപ്പുഴ പട്ടണക്കാടുള്ളത് . കുറച്ചുകാലം മുൻപുവരെ 400 മെട്രിക് ടൺ വരെ കാലിത്തീറ്റ ഉൽപാദിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ 100 മെട്രിക് ടൺ പോലും ഉൽപാദനമില്ല. ഉൽപാദനം കുറഞ്ഞത്  ഫാക്ടറിയിലെ അറ്റാച്ച്ഡ് വിഭാഗത്തിലുള്ള 115 തൊഴിലാളികളെയാണ് പ്രതിസന്ധിയിലാക്കിയത്. ഇതോടെ തൊഴിലാളികൾ ജോലി തടസപ്പെടുത്താതെ സമരം നടത്തുകയാണ്. 

3200 ഓളം വരുന്ന ക്ഷീരസംഘങ്ങളിൽ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വിൽപന നടത്താനുള്ള അംഗീകാരം നൽകിയത് വിനയായി. . സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള നടപടികളാണ് മാനേജ് മെൻ്റ് നടത്തുന്നതെന്നാണ്  ആരോപണം  ദിനംപ്രതി നാലായിരം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തിരുന്ന സ്ഥാനത്തിപ്പോൾ ആയിരം ചാക്ക് കാലിത്തീറ്റപോലും ഉൽപാദിപ്പിക്കുന്നില്ല കോടികൾ ചിലവിട്ട് നിർമിച്ച തവിട് സൈലോ പ്ലാൻ്റും പ്രവർത്തന ക്ഷമമല്ലാതായി. സർക്കാരിൻ്റെയും മിൽമ ഭരണസമിതിയുടെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഒരു ഫാക്ടറി കൂടി പൂട്ടുന്ന അവസ്ഥയിലെത്തും

Milma fodder factory in crisis: