പിഎസ്‌സി കോഴ വിവാദത്തില്‍ പരാതി ആദ്യം ഉയര്‍ന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ. സിപിഎം കോട്ടൂളി ലോക്കല്‍ കമ്മറ്റി അംഗമായ റിജുലയാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. പ്രമോദ് പണം വാങ്ങിയതിന്‍റെ തെളിവുകളും രേഖകളും റിജുല പാര്‍ട്ടിക്ക് സമര്‍പ്പിച്ചു. പ്രമോദിന് പണം നല്‍കിയെന്ന് റിജുലയോടും ഏരിയാ കമ്മറ്റി അംഗമായ മീര ദര്‍ശകിനോടും വനിതാ ഡോക്ടറുടെ അമ്മ തുറന്നു സമ്മതിച്ചിരുന്നു. കോഴയെക്കുറിച്ച് റിജുല പാര്‍ട്ടിയെ വിവരം അറിയിച്ചത് പോലെ മീര ദര്‍ശക് പാര്‍ട്ടിയെ അറിയിക്കാത്തതില്‍ ജില്ലാനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. പ്രമോദിനെതിരായ നടപടി തീരുമാനിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങള്‍ ഇന്ന് ചേരും.