mayor-arya-rajendran-agains

ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തിൽ റെയിൽവേക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തോട്ടിലെ മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചില്ല. അന്ത്യശാസനം നൽകിയ ശേഷമാണ് കരാറുകാരനെ വച്ച് ശുചീകരണം തുടങ്ങിയതെന്നും മേയർ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ, റെയിൽവേയുടെ സ്ഥലത്തിന് പുറമേ ആമയിഴഞ്ചാൻ തോട്ടിലാകെ മാലിന്യമുണ്ടല്ലോയെന്ന ചോദ്യത്തിന് തോട് മേജർ ഇറിഗേഷൻ വകുപ്പിലാണെന്ന് മറുപടി പറഞ്ഞ് മേയർ കൈകഴുകി. 

 

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ കാണാതായ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയിക്കായി തിരച്ചില്‍ വീണ്ടും തുടങ്ങി. 30 അംഗ എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെ  നേതൃത്വത്തിലാണ് തിരച്ചില്‍. എന്‍.ഡി.ആര്‍.എഫിനൊപ്പം റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങും. ഇന്നലെ രാത്രി 12:30 വരെ നീണ്ടുനിന്ന തിരചിലിനൊടുവിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.