പാലക്കാട് കണ്ണമ്പ്രയില്‍ കനത്ത മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് സ്വദേശികളായ സുലോചന (53) മകന്‍ രഞ്ജിത്ത് (33) എന്നിവരാണ് മരിച്ചത്. ഉറക്കത്തിനിടെയായിരുന്നു ദുരന്തം. രാത്രിയിൽ വീടിന്‍റെ ചുമർ ഇരുവരുടെയും ശരീരത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രാവിലെയാണ് അപകട വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വടക്കഞ്ചേരി പൊലീസെത്തി ഇരുവരുടെയും മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.