സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പെന്ന് പരാതി. പത്ത് ആളുകള്‍ക്കായി നല്‍കിയ ഒരു കോടി രൂപ ചെന്നെത്തിയത് ഒരു വ്യക്തിയുടെ കൈയ്യില്‍. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. ബാങ്കിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
2019 ല്‍ പത്ത് ആളുകള്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ് വായ്പ കൊടുത്തത്. ഇതിന് അപേക്ഷയുള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയത് അഞ്ചരക്കണ്ടിയിലെ വ്യാപാരിയായ രാഗേഷ് എന്നയാളായിരുന്നു. പത്ത് പേരും വായ്പാ തുക രാഗേഷിന് നല്‍കി. 2020 വരെ തിരിച്ചടവ് കൃത്യമായിരുന്നെങ്കിലും പിന്നീട് മുടങ്ങാന്‍ തുടങ്ങി. ഇതോടെയാണ് തട്ടിപ്പ് നടന്നെന്ന് ബാങ്ക് ഭരണസമിതി കണ്ടെത്തുന്നത്. വായ്പ അനുവദിച്ചതില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്നും കണ്ടെത്തി. രണ്ട് പേരെ സസ്പെന്‍ഡും ചെയ്തു. എന്നാല്‍ ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലന്നും ഒരു കോടിയില്‍ അമ്പത് ലക്ഷം രൂപ തിരിച്ചടച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.