rain-hevy

TOPICS COVERED

വടക്കന്‍ കേരളത്തില്‍ വ്യാപകനാശം വിതച്ച് കനത്ത മഴ. കണ്ണൂര്‍ നഗരത്തിലും പരിസരത്തും വീടുകളില്‍ വെള്ളംകയറി. പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കോളജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. കണ്ണൂരിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

kerala-rain-03

മലപ്പുറം പോത്തുകല്‍ പനങ്കയം എസ്റ്റേറ്റ് റോഡിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേയ്ക്ക് മരം വീണു. പരുക്കേറ്റ ഡ്രൈവര്‍ ഉസ്മാനെ നിലമ്പൂര്‍ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിലങ്ങാടി പടപ്പറമ്പ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് യാത്രികന്‍റെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞുവീണു. യാത്രക്കാരന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. നാടുകാണി ചുരത്തില്‍ വിവിധി ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. റോഡില്‍ വിള്ളലും രൂപപ്പെട്ടു. മ‍ഞ്ചേരിയില്‍ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം അടുത്തുള്ള ക്വാറിയില്‍ കണ്ടെത്തി. എടവണ്ണ പത്തപ്പിരിയം സ്വദേശി ലക്ഷ്മിയുടെ വീട് നിലംപതിച്ചു. എടക്കര മുപ്പിനി പാലത്തില്‍ വെള്ളം മൂടി. 

കോഴിക്കോട് വെറ്റിലപ്പാറയില്‍ തെങ്ങ് ഒടിഞ്ഞുവീണു. മുക്കം കറുത്തപറമ്പില്‍ പെട്രോള്‍ പമ്പിനായി കുന്നിടിച്ച സ്ഥലത്തെ മണ്ണ് ഇടിഞ്ഞു. സമീപവാസികളും യാത്രക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. പൂനൂര്‍ പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് മാളിക്കടവ്– തണ്ണീര്‍ പന്തല്‍ റോഡിലെ ഗതാഗതം നിലച്ചു. നാദാപുരം വിലങ്ങാട് ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ടൗണ്‍ പാലം വെള്ളത്തില്‍ മുങ്ങി. കാപ്പാട് കടപ്പുറത്തുണ്ടായ ശക്തമായ കാറ്റില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. തീരത്തെ പ്രവേശനകവാടത്തെ കെട്ടിടത്തിനടക്കം കേടുപാടുണ്ടായി. വയനാട് മാനന്തവാടിയിലെ നിരവില്‍ പുഴ കരകവിഞ്ഞു. മാനന്താവാടി വള്ളിയൂര്‍ക്കാവിന് സമീപത്തെ വാടക വീട്ടില്‍ കുടുങ്ങിയ അതിഥി തൊഴിലാളി കുടുംബത്തെ ജെസിബിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി.

ENGLISH SUMMARY:

Kerala Rains: Holiday for educational institutions