rain-road-06

TOPICS COVERED

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്ത മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചുദിവസം വ്യാപകമഴ ലഭിക്കും. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുത്തു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ്  ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  വടക്കു കിഴക്കൻ അറബിക്കടലിലും ഒരു ചക്രവാതച്ചുഴിയുണ്ട്. 

വടക്കൻ  കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തിയും ശക്മായ മഴയ്ക്ക് കാരണമാകുന്നു. അതോടൊപ്പം  കേരള തീരത്തു  പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ   കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി,  കേരളത്തിൽ അടുത്ത 5  ദിവസം വ്യാപകമായി  ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും  ഒറ്റപെട്ട സ്ഥലങ്ങളിൽ  അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

IMD forecasts heavy rains in Kerala