കര്‍ണാടകയിലെ അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കനത്ത മഴ കാരണം പുഴയില്‍ ഇറങ്ങിയുള്ള തിരച്ചില്‍ തല്‍ക്കാലം നിര്‍ത്തി. തിരച്ചിലിനായി നാവികസേനയുടെ സഹായം തേടിയെന്ന് കാര്‍വാര്‍ എസ്.പി എം.നാരായണ്‍ പറഞ്ഞു. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനണ് ശ്രമം. ഹെലികോപ്റ്ററിലെത്തി മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങും. വൈകിട്ടോടെ അര്‍ജുനെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് ഗതാഗതമന്ത്രിയും അറിയിച്ചിട്ടുണ്ട്. ലോറി മണ്ണിനടിയിലാണോ വെള്ളത്തിനടിയിലാണോ എന്ന് അറിയില്ല. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അതേസമയം, മണ്ണിടിച്ചിലില്‍ മൂന്നു ദിവസത്തെ തിരച്ചിലിനിടെ 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചത് സ്ഥലത്ത് ഹോട്ടല്‍ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചുപേര്‍. തമിഴ്നാട്ടില്‍നിന്നെത്തിയ രണ്ട് ലോറി തൊഴിലാളികളും മരിച്ചു. അര്‍ജുന്‍ അടക്കം 15 പേര്‍ ഇപ്പോളും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. മണ്ണിനടിയില്‍ ബെന്‍സും ട്രക്കും ഉണ്ടെന്ന് ജിപിഎസ് ലൊക്കേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്.