TOPICS COVERED

കനത്ത മഴയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും പടരുന്നു. സംസ്ഥാനത്ത് 18 ദിവസത്തിനിടെ 60 പേര്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. രണ്ട് ലക്ഷത്തിലേറെ പേര്‍ പനിക്ക് ചികില്‍സ തേടി. മഴ കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.

സംസ്ഥാനത്ത്  പകര്‍ച്ചവ്യാധികളുടെ പെരുമഴക്കാലം. എലി മാളങ്ങളില്‍ വെളളം കയറിയതോടെ എലിപ്പനി കേസുകളും മരണ നിരക്കും ഉയരുന്നു. 18 ദിവസത്തിനിടെ എലിപ്പനി 24 ജീവന്‍ കവര്‍ന്നു. ഈ മാസം  234 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 181 പേര്‍ക്ക് രോഗം സംശയിക്കുന്നു. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തൊഴിലുറപ്പ് തൊഴിലാളികളിലാണ്. എലി , നായ , പൂച്ച , കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലൂടെയും രോഗം പകരാമെന്നും മലിന ജലത്തിലിറങ്ങുന്നവര്‍ ഡോക്സിസൈക്ളിന്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. 

ഡങ്കിക്കൊതുകളുടെ താണ്ഡവം തുടരുന്നു. ഡങ്കിപ്പനി 18 ദിവസത്തിനിടെ 10 ജീവനെടുത്തു. 2250 പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചു. 6277 പേര്‍ക്ക് രോഗലക്ഷങ്ങളുണ്ട്. എച്ച് 1 എന്‍ 1 ബാധിച്ചും 10 ജീവന്‍ പൊലിഞ്ഞു. 622 പേര്‍ക്ക് രോഗം കണ്ടെത്തി. പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് രണ്ടു ലക്ഷത്തിലേറെ പേരാണ്. വയറിളക്ക രോഗങ്ങള്‍ ബാധിച്ചത് അമ്പതിനായിരത്തിലേറെ പേര്‍ക്കും. പനി നിസാരമായി കാണരുതെന്നും സ്വയം ചികില്‍സ പാടില്ലെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധം പാളുന്നു

  (ജൂലൈ 1– 18 ) 

എലിപ്പനി മരണം –24 

എലിപ്പനി സ്ഥിരീകരിച്ചവര്‍ – 234 

എലിപ്പനി സംശയിക്കുന്നവര്‍ –181 

പകര്‍ച്ചവ്യാധി പ്രതിരോധം പാളുന്നു

  (ജൂലൈ 1– 18 ) 

ഡങ്കിപ്പനി മരണം – 10 

ഡങ്കിപ്പനി സ്ഥിരീകരിച്ചവര്‍ – 2250 

ഡങ്കിപ്പനി സംശയിക്കുന്നവര്‍ – 6277 

പകര്‍ച്ചവ്യാധി പ്രതിരോധം പാളുന്നു

  (ജൂലൈ 1– 18 ) 

എച്ച് വണ്‍ എന്‍ വണ്‍ മരണം – 10 

രോഗബാധിതര്‍ – 622 

പകര്‍ച്ചവ്യാധി പ്രതിരോധം പാളുന്നു

  (ജൂലൈ 1– 18 ) 

പനിബാധിതര്‍ – 202122

വയറിളക്കരോഗബാധിതര്‍ – 50734  

ENGLISH SUMMARY:

Epidemics also spread with heavy rains