muthanga-highway

TOPICS COVERED

വയനാട് മുത്തങ്ങ പൊൻകുഴിയിൽ വനപാതയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടോടെ കെഎസ്ആര്‍ടിസി ബസിലും കാറുകളിലുമായെത്തിയ മുന്നൂറിലധികംപേരാണ് വെള്ളം കയറി ഗതാഗതം നിരോധിച്ചതോടെ ദേശീയപാതയില്‍ കുടുങ്ങിയത്. വെളളം കയറിയതിനെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട്- ബെംഗളൂരു ദേശീയപാതയിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. ദേശീയപാതക്ക് സമീപത്തെ കല്ലൂർ പുഴ കരകവിഞ്ഞതോടെയാണ് ബെംഗളൂരു- കോഴിക്കോട് ദേശീയപാതയിൽ വെള്ളം കയറിയത്.

 
ENGLISH SUMMARY:

Passengers stranded in the forest area at Ponkuzhy near Muthanga was rescued. Traffic has been restored.