amebic-02

 

കണ്ണൂർ പരിയാരം സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ് . കടന്നപ്പള്ളിയിൽ കുട്ടി കുളിച്ച വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കി. സ്ഥലം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും

 

 

ഏതാനും ദിവസം മുന്‍പാണ് കുട്ടി കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ചത്. ഇതിന് ശേഷമാണ് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. പരിയാരം മെഡിക്കൽ കോളജിൽ കഴിഞ്ഞ വ്യാഴാഴ്‌ച പ്രവേശിപ്പിച്ചെങ്കിലും രോഗം സ്ഥിരീകരിച്ചത് ഇന്നലെ . പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുനു. ആരോഗ്യ നില തൃപ്തികരമെന്നാണ് വിവരം. വെള്ളെച്ചാട്ടത്തിൽ നിന്ന് സാംപിൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. ഇതിന്റെ ഭാഗമായി സ്ഥലം സന്ദർശിക്കും.

 

വെള്ളം വിശദ പരിശോധനക്ക് വിധേയമാക്കും. എന്നാൽ ഒഴുകുന്ന വെള്ളമായതിനാൽ അമീബയുടെ സാന്നിധ്യം കണ്ടെത്താൻ സാധ്യത കുറവാണ്. കുട്ടിക്കൊപ്പം കുളിച്ചവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ഒരു മാസത്തിനിടെ രണ്ടാമത്തെ അമീബിക്ക് ജ്വരമാണ് കണ്ണൂരിൽ റിപ്പോർട്ട് ചെയ്തത്. തോട്ടട സ്വദേശിയായ പതിമൂന്ന് വയസുകാരി ദക്ഷിണ നേരത്തെ മരിച്ചിരുന്നു.

 

ENGLISH SUMMARY:

Amebic meningoencephalitis kannur native child in surveillance