അര്‍ജുനായുള്ള തിരച്ചില്‍ ദൗത്യത്തില്‍ അണിനിരന്ന് സൈന്യവും. ബെലഗാവിയില്‍ നിന്നുള്ള നാല്‍പതംഗ സംഘം തിരച്ചിലിന് നേതൃത്വം നല്‍കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴയും ശക്തമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെ അപകടസ്ഥലത്തെത്തി രക്ഷാദൗത്യത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്തി. ഷിരൂരില്‍ റോഡില്‍ വീണ മണ്ണിന്‍റെ 98 ശതമാനം മാറ്റിയെന്നും ട്രക്കിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കര്‍ണാടക റവന്യു മന്ത്രി കൃഷ്ണബൈര ഗൗഡ മനോരമ ന്യൂസിനോട് പറഞ്ഞു. തിരച്ചില്‍ അധികൃതര്‍ക്കു വീഴ്ച സംഭവിച്ചോ ? നിങ്ങള്‍ക്കും പ്രതികരിക്കാം