കര്‍ണാടക ഷിരൂരില്‍ ആറു ദിവസമായി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമെത്തും. ബെലഗാവിയില്‍നിന്നുള്ള 60 അംഗ സംഘം പ്രദേശത്തെത്തി തിരച്ചിലിന്റെ ഭാഗമാകും. തിരച്ചിലിന് സൈന്യത്തെ വിളിക്കണമെന്ന് അര്‍ജുന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഐഎസ്ആര്‍ഒയുടെ സഹായവും കര്‍ണാടക സര്‍ക്കാര്‍ തേടി. അപകടസമയത്തെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് തേടിയത്. ഷിരൂരിലെ അപകടസമയത്തെ ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് ഡോ.എസ്.സോമനാഥ് അറിയിച്ചു. കെ.സി വേണുഗോപാല്‍ എം.പി ഐ.എസ്.ആര്‍.ഒ ചെയര്‍മാനുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് നടപടി. അർജുൻ എവിടെയെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ഉണ്ടാകും എന്ന് ഷിരിരൂരിൽ എകോപന ചുമതലയുള്ള കാസര്‍കോട് ഡി.വൈ.എസ്.പി പ്രേം സദൻ പറഞ്ഞു.