road-kollam

TOPICS COVERED

കൊല്ലം നഗരത്തില്‍ അഞ്ചു വര്‍ഷമായി തകര്‍ന്നുകിടക്കുന്നതാണ് എസ്എംവി പാലസ് റോഡ്. രണ്ടു വര്‍ഷം മുന്‍പ് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇപ്പം ശരിയാക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ മന്ത്രിക്കും ഉറപ്പ് കൊടുത്തത്. എന്തൊരു ഗതികേടെന്നാണ് നാട്ടുകാരുടെ ചോദ്യം.

 

ചിന്നക്കട റെയില്‍വേഗേറ്റ് കടന്ന് സ്വകാര്യബസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പ്രധാനവഴി. പൊലീസ് ക്ളബ്, വൈഎംസിഎ, സഹകരണബാങ്ക്, പച്ചക്കറി ചന്ത, എസ്ബിെഎ, പാസ്പോര്‍ട്ട് ഒാഫീസ്, സപ്ളൈഒാഫീസ് തുടങ്ങി വിവിധയിടങ്ങളിലേക്ക് പോകുന്നവരുടെ പ്രധാനപാതയാണ് ഇങ്ങനെ മെറ്റല്‍ ഇളകി കിടക്കുന്നത്.

രണ്ടുവര്‍ഷം മുന്‍പ് കലക്ട്രേറ്റില്‍ വച്ച് ഈ റോഡിനെക്കുറിച്ച് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഇപ്പം ശരിയാക്കാമെന്ന് മന്ത്രിക്ക് ഉറപ്പു നല്‍കിയ ഉദ്യോഗസ്ഥര്‍ ഇത്രയും നാള്‍ മന്ത്രിയെ പറ്റിച്ചു. റോഡ് ഗതാഗതയോഗ്യമാക്കാന്‍ എണ്‍പതുലക്ഷം രൂപയോളം വേണം. പത്തൊന്‍പതു ശതമാനം ഉയര്‍ന്ന തുക ആയതിനാല്‍ ധനകാര്യവകുപ്പിന്റെ അനുമതി വേണമെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ഒാഫീസില്‍ നിന്ന് അറിയിച്ചത്. ജില്ലയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരാകട്ടെ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ഇടപെടുന്നതുമില്ല. യാത്രാദുരിതം ഉടനൊന്നും തീരില്ലെന്ന് ചുരുക്കം.

SMV Palace Road in Kollam city :