strike

TOPICS COVERED

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിലായ രോഗി മരിച്ചതിൽ വെള്ളിയാഴ്ച വരെ നടപടിയുണ്ടായില്ലെങ്കിൽ കൃഷ്ണയുടെ രണ്ടര വയസുകാരി മകളുമായി സെക്രട്ടറിയേറ്റു നടയിൽ സമരമെന്നു ബന്ധുക്കൾ . കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും നീതിക്കായി ബന്ധുക്കൾക്കൊപ്പം നിൽക്കുമെന്നു  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മരിച്ച കൃഷ്ണാ തങ്കപ്പൻ്റെ വീട്ടിലെത്തിയ ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. 

 

ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി , സാമ്പത്തിക സഹായം തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ ഉറപ്പുകൾ. നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകാനാണ് ബന്ധുക്കളുടെ തീരുമാനം

അച്ചൻ്റെ ഒക്കത്തിരുന്നു അമ്മയെ തേടുന്ന രണ്ടര വയസുകാരിയായ കൃഷണയുടെ മകൾ ആരുടെയും കണ്ണു നനയ്ക്കും.നീതിക്കായുള്ള സമരത്തിൽ ബന്ധുക്കൾക്കൊപ്പമെന്നു പ്രതിപക്ഷ നേതാവ്. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൃഷ്ണാ തങ്കപ്പൻ മരിച്ചത്

Relatives have stated that if no action is taken they will protest with Krishna's daughter at the Secretariat: