amayizhanjan-canal-waste-24

ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള സ്വകാര്യസ്ഥാപനത്തിന്‍റെ മാലിന്യനീക്കം തടഞ്ഞില്ലെന്ന കാരണത്താല്‍  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ വരുന്ന സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കെ.ഗണേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിലെ മാലിന്യ നീക്കം തടഞ്ഞില്ല, സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് സസ്പെന്‍ഷന്‍. ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടത്തിനു ശേഷം മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താന്‍ കര്‍ശന നടപടികള്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. മാലിന്യ നീക്കം വലിച്ചെറിയുന്നത് തടയാന്‍ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു കോര്‍പറേഷന്‍ നടപടി.  

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Suspension of Health Inspector in Thiruvananthapuram Corporation