koyilandi-nh-nandi

കര്‍ണാടകയിലെ ഷിരൂരിലുണ്ടായത് പോലൊരു മണ്ണിടിച്ചില്‍ കേരളത്തിലും ഏത് സമയവും പ്രതീക്ഷിക്കാം. പ്രത്യേകിച്ച് ഈ മഴക്കാലത്ത്. കോഴിക്കോട് നന്തി– ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണത്തിനായി കുന്ന്യോറമല നെറുകെ പിളര്‍ന്നതോടെ ആശങ്കയുടെ മുള്‍മുനയിലാണ് നിരവധി കുടുംബങ്ങള്‍. മല നെറുകെ പിളര്‍ന്നാണ് റോഡ് നിര്‍മാണം. പലതവണ കുന്ന് ഇടിഞ്ഞുവീണു. വീടുകളും അപകടാവസ്ഥയിലാണ്.

 

കര്‍ണാടക ഷിരൂരിലെ ദേശീപാത 66ല്‍ വച്ച് അര്‍ജുനുണ്ടായ അപകടം ഞട്ടിക്കുന്നതാണ്. അശാസ്ത്രീയമായി ദേശീയപാത നിര്‍മാണത്തിനായി ചെങ്കുത്തായ മല ഇടിച്ചതാണ് അപകട കാരണമെന്ന ആരോപണമാണ് ഉയരുന്നത്. അവിടെ നിന്ന് 332 കിലോമീറ്റര്‍ അകലെ സമാനമായസ്ഥലത്താണ് ഞാനുള്ളത്. ഇവിടെ 85 അടി താഴ്ചയാണ് ഉള്ളത്. ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. 

എന്തെങ്കിലും ശബ്ദം കേള്‍ക്കുമ്പോള്‍ പേടിയാണെന്നും എപ്പോള്‍ ഇടിഞ്ഞുവീഴുമെന്ന് അറിയില്ല, സുരക്ഷയില്ലെന്നും പ്രദേശവാസിയായ സരോജിനി പറയുന്നു. ഇന്നല്ലെങ്കില്‍ നാളെ, ജീവന്‍ പണയം വച്ചാണ് കഴിയുന്നത്. അടുപ്പിച്ച് മഴ പെയ്താല്‍ ഞങ്ങള്‍ താഴെ എത്തും. ജെസിയും കൂട്ടിച്ചേര്‍ത്തു. പ്രദേശവാസിയായ ജയന്തിനും പറയാനുള്ളത് മറിച്ചല്ല. വീടിന് വിള്ളല്‍ വീണു. ചുമര് പൊട്ടി, വീട് താണു. അവര്‍ നിസാരമായി കാണുകയാണെന്നും ജയന്ത്.

ENGLISH SUMMARY:

A landslide like the one in Karnataka's Shirur can be expected in Kerala at any time. As Kunnyoramala was split for the construction of Kozhikode Nandi-Chengotukav bypass people near by live in fear.