manaf-thadi

TOPICS COVERED

അര്‍ജുന്‍ ഓടിച്ച ലോറിയില്‍ നിന്നുള്ള നാലു തടിക്കഷ്ണങ്ങള്‍ കണ്ടെത്തിയെന്ന് ലോറിയുടമ മനാഫ്. ഒഴുകി വന്ന തടി നാട്ടുകാരാണ് കരയിലേക്കെത്തിച്ചത്. മനാഫിന്‍റെ   സഹോദരന്‍ സ്ഥലത്തെത്തി തടി അര്‍ജുന്‍റെ ലോറിയിലേത് തന്നെയെന്ന് സ്ഥിരീകരിച്ചു.  വേറെയും തടികള്‍ കൂട്ടിയിട്ടിരുന്നു.എല്ലാം ഒഴുകി വന്നതാണെന്നാണ് നാട്ടുകാര്‍  പറയുന്നത്. അതില്‍ നാലു തടികഷ്ണങ്ങള്‍ മാത്രമാണ് അര്‍ജുന്‍റെ ലോറിയിലേത്.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെനിന്നാണ് തടി കണ്ടെത്തിയത്. ബാക്കി തടികള്‍ ഒഴുകിപ്പോയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. ലോറി എടുത്താല്‍ മാത്രമെ ഇ് സംബന്ധിച്ച് വ്യക്തത വരു. വാഹനം പാര്‍ക്ക് ചെയ്ത്് നിന്നിട്തത് നിന്ന് നീങ്ങി പുഴയിലേക്ക് വീണാല്‍ തടി ഒഴുകിപോകാനാണ് സാധ്യതയെന്ന് ലോറി ഉടമ മനാാഫും പറയുന്നു.

മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവര്‍ ലോറിയുടെ അടുത്തേക്ക് എത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ ലോറിയുടെ ക്യാബിന്‍ കണ്ടെത്താനായില്ല. ലോറിനില്‍ക്കുന്ന സ്ഥാനം എങ്ങനെയെന്ന് കണ്ടെത്തിയതിനുശേഷമായിരിക്കും ലോറി എങ്ങനെ ഉയര്‍ത്താമെന്ന കാര്യത്തില്‍ ധാരണ വരു. ശക്തമായ മഴയും കാറ്റും പുഴയുടെ അ്ടിയൊഴുക്കും വലിയവെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

 
Lorry owner Manaf said that four pieces of wood were found from the lorry driven by Arjun.: