governor-arif-muhammed-khan

സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണർക്ക് വീണ്ടും തിരിച്ചടി. കാർഷിക സർവകലാശാലയിലും, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലും ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികളുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ കോടതി ഗവർണറോട് വിശദീകരണം തേടി. ഇതോടെ ഗവർണർ സ്വന്തം നിലയിൽ രൂപീകരിച്ച എല്ലാ സെർച്ച് കമ്മിറ്റികൾക്കും  സ്റ്റേയായി. യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് 6 സർവകലാശാലകളിൽ  ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. തുടർന്നാണ് സർക്കാർ അടക്കമുള്ളവർ കോടതിയെ സമീപിച്ചത്. സർവകലാശാലകളോട് പ്രതിനിധികളെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും  അവർ ഒഴിഞ്ഞുമാറുകയായിരുന്നു.