kalariout

TOPICS COVERED

  • മെഡല്‍ നേടിയ മറ്റെല്ലാ വിഭാഗങ്ങള്‍ക്കും 5 ലക്ഷം
  • കളരിയെ പൂര്‍ണമായും പുറത്താക്കി
  • മനോരമ ന്യൂസ് എക്സ്ക്ലൂസീവ്

2023ലെ ദേശീയ ഗെയിംസില്‍ കളരിപ്പയറ്റില്‍ കേരളത്തിനായി സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയ താരങ്ങളെ പാരിതോഷികം നല്‍കാനുള്ള പട്ടികയില്‍ വെട്ടി സര്‍ക്കാര്‍. മെഡല്‍ നേടിയ മറ്റെല്ലാ വിഭാഗങ്ങളിലെ താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ മുതല്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ കളരിയെ പൂര്‍ണമായും പുറത്താക്കിയ വേദനയിലാണ് താരങ്ങള്‍. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്

 

 ഗോവയില്‍ നടന്ന 37–ാം ദേശീയ ഗെയിംസില്‍ കേരളത്തിന്‍റെ പോയിന്‍റ് നില പന്ത്രണ്ടില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ അത്യധ്വാനം ചെയ്തവര്‍ വേദനയിലാണ്. കളരിപ്പയറ്റിലൂടെ കേരളത്തിന്‍റെ കുട്ടികള്‍ നേടിത്തന്നത് 19 സ്വര്‍ണമെഡലുകളാണ്. മറ്റു 13 വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം അനുവദിച്ച് ഉത്തരവിറക്കിയപ്പോള്‍ ലിസ്റ്റില്‍ കളരിയ്ക്ക് ഇടമില്ല. 

വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 5 ലക്ഷം രൂപയും, വെള്ളിയ്ക്ക് മൂന്ന് ലക്ഷവും, വെങ്കലത്തിന് രണ്ട് ലക്ഷവുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ഇനങ്ങള്‍ക്ക് വേറെയും. പാരിതോഷികത്തിന് നാലേ മുക്കാല്‍ കോടിയിലധികം രൂപ അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

ENGLISH SUMMARY:

Govt cuts players who won gold medals for Kerala in 2023 National Games in Kalaripayat from the list of financial appreciation