plasticinspection

TOPICS COVERED

കൊച്ചിയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള പരിശോധന നിശ്ചലം. കഴിഞ്ഞ ഒരുമാസമായി പരിശോധന ഇല്ലെന്ന് അനധികൃത കച്ചവടം നടത്തുന്ന പ്ലാസ്റ്റിക് വ്യാപാരികള്‍. നഗരസഭയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തേണ്ടത് 

 

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉറവിടം തേടി കൊച്ചിയിലെ ഹോള്‍സെയില്‍ പ്ലാസ്റ്റിക് കടയിലെത്തിയപ്പോഴുള്ള പ്രതികരണമാണിത്. കഴിഞ്ഞ ഒരുമാസമായി നിരോധിത പ്ലാസ്റ്റികിന്‍റെ ഉപയോഗവും വില്‍പ്പനയും തടയാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വില്‍പ്പനക്കാര്‍ തന്നെ ചൂണ്ടി കാണിക്കുന്നു. നിരോധിത ക്യാരി ബാഗുകള്‍ കൊച്ചിയിലെ കടകളില്‍ ഒരു മറയും ഇല്ലാതെയാണ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും. നഗരസഭ ആരോഗ്യ വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തേണ്ടത്.

പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ ഘട്ടങ്ങളില്‍ പരിശോധന വ്യാപകമായിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. അതേസമയം അനധികൃത വില്‍പ്പന്നക്കെതിരെ നടപടിയെടുക്കുമെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍റെ വിശദീകരണം. 75 മെക്രോണിന് താഴെയും ഒറ്റത്തവണ ഉപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചവയാണ്. 

ENGLISH SUMMARY:

Inspection against banned plastic products is at a standstill in Kochi