കോഴിക്കോട് മലയോര മേഖലയിലും വയനാട് മേപ്പാടിയിലും തീവ്രമഴ. വെള്ളരിമലയില്‍ വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പെരുമഴയെയും മലവെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് വെള്ളാര്‍മല വിഎച്ച്എസ്, പുത്തുമല, മുണ്ടക്കൈ യുപി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബാണാസുര സാഗര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതോടെ ചെമ്പുകടവ് പാലം മൂടി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
അതിനിടെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പത്താഴക്കുണ്ട് ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ ഉച്ചയോടെ തുറക്കും. പത്താഴക്കുണ്ട് ചീര്‍പ്പ്, മിണാലൂര്‍, കുറ്റിയങ്കാവ്, പെരിങ്ങണൂല്‍ തോടുകളുടെ പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.