എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷല്‍ സർവീസ് ഈ മാസം 31ന് ആരംഭിക്കും. സർവീസ് പ്രഖ്യാപിച്ച് രണ്ടുദിവസം കഴിയുമ്പോൾ ബുക്കിങും എക്സ്പ്രസ് വേഗത്തിലാണ്. സ്പെഷല്‍ സർവീസിനുള്ള വന്ദേഭാരത് എക്സ്പ്രസ്സ് റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളത്ത് എത്തിച്ചു. എറണാകുളത്ത് നിന്നും ബെംഗളൂരുവിലെത്താന്‍ എ.സി ചെയര്‍കാറില്‍ 1465 രൂപയും എക്സിക്യുട്ടീവ് ചെയര്‍കാര്‍ നിരക്ക് 2945 രൂപയുമാണ്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെ ആഴ്ചയില്‍ മൂന്ന് ദിവസമാകും സര്‍വീസ് നടത്തുക. ഇത് സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും.

ENGLISH SUMMARY:

Vande Bharat has arrived at Ernakulam–Bengaluru South Railway Station; the inaugural journey is on July 31