അങ്കോലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തിരച്ചിൽ പതിനാലാം ദിവസത്തിൽ. ഗംഗാവലി പുഴയിൽ കുത്തൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിൽ ഇറങ്ങിയുള്ള പരിശോധന ഉണ്ടായേക്കില്ല. പുഴയിൽ രൂപപെട്ട മൺതിട്ട നീക്കം ചെയ്യുന്നതാകും രക്ഷാദൗത്യത്തിൻ്റെ അടുത്ത ഘട്ടം. തൃശൂരിൽ നിന്ന് മണ്ണുമാന്തി യന്ത്രം വന്ന ശേഷമാകും ഇതു സാധ്യമാക്കുക. അതേസമയം യന്ത്രം വരുന്നത് വരെ രക്ഷാദൗത്യം താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നതിൽ കേരളം കർണ്ണാടകയെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.