മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍, വീണ്ടും ഉരുള്‍പൊട്ടി. ഏതാനും രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പുഴയോരത്തുനിന്ന് മാറ്റി. ഉരുള്‍പൊട്ടലില്‍ മരണം ഇതുവരെ മരണം 84, ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക. വിവിധ ആശുപത്രികളിലായി 60 മൃതദേഹങ്ങള്‍, പോത്തുകല്ലില്‍ 24 മൃതദേഹങ്ങളും. 128 പേര്‍ ചികില്‍സയില്‍, ഒന്‍പതുപേര്‍ ഐസിയുവില്‍, കാണാതായത് 3 പേരെ.
വയനാട് ദുരന്തം. ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം. ദേശീയപതാക താഴ്ത്തികെട്ടും. സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി. മണിക്കൂറുകള്‍ക്ക് ശേഷം മുണ്ടക്കൈയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ തീവ്രശ്രമം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും 250 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്.
എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന മുണ്ടകൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത് 11 മണിക്കൂറിന് ശേഷം.
രക്ഷാസംഘം മറുകരയിലെത്തിയത് അതിസാഹസികമായാണ്. ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിനെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ എന്‍ഡിആര്‍എഫ് സംഘം മറുകരയിലത്തിക്കുന്നു.
മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും 250 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. കുന്നിന്റെ മുകളില്‍ 150 പേരും റിസോര്‍ട്ടില്‍ 100 പേരുമുണ്ട്. വെള്ളത്തില്‍ നിന്ന് രക്ഷിച്ച മൂന്നുപേരും കുന്നിന്റെ മുകളില്‍, മൂന്നുപേരുടെ നില ഗുരുതരമാണ്. കൂടുതലും കുട്ടികളും സ്ത്രീകളും കുട്ടികളുമാണ്. 50 വീടെങ്കിലും തകര്‍ന്നതായും നാട്ടുകാരി മിന്നത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. മുണ്ടക്കൈയില്‍ ബാക്കിയുണ്ടാവുക പത്ത് വീടുകള്‍ മാത്രമെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍. മസ്ജിദ് തകര്‍ന്നു, ഉസ്താദിനെ ഉള്‍പ്പെടെ നിരവധി പേരെ കാണാനില്ലെന്നും യൂനുസ്.