വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 282 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മരിച്ചവരില്‍ 23 കുട്ടികളാണ്. കാണാതായ കുട്ടികളെ തിരഞ്ഞ് ഉറ്റവര്‍. വയനാട്ടിലെ വിവിധ ആശുപത്രികളിലെത്തിച്ചത് 143 മൃതദേഹങ്ങളാണ്. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 139 മൃതദേഹങ്ങള്‍. 82 ക്യാംപുകളിലായി 8304 പേര്‍, ഇതുവരെ രക്ഷിച്ചത് 1592 പേരെ.

വിപുലമായ രക്ഷാപ്രവര്‍ത്തിന്  ബെയ്‍‌ലി പാലം സജ്ജമാകണം. പാലം നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്‌. ഉച്ചയോടെ നിര്‍മാണം പൂര്‍ത്തിയാകും. പാലം പൂര്‍ത്തിയായാല്‍ ‌രണ്ടാംഘട്ടം ആരംഭിക്കും. യന്ത്രസഹായത്തോടെ  വീടുകളില്‍ തിരച്ചില്‍ നടത്തും. ബെയ്‌ലി പാലം ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ  ഉപയോഗിക്കാനാകുമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു. 

ENGLISH SUMMARY:

23 children were killed in the Churalmala landslide disaster in Wayanad