വയനാട് ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 2 കോടി രൂപയുടെ സഹായമാണ്  നല്‍കുന്നത്.

ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങി അവശ്യ വസ്തുക്കളുമായി കല്യാൺ സിൽക്സിന്റെയും കല്യാൺ  ഹൈപ്പർമാർക്കറ്റിന്റെയും ട്രക്ക് ദുരന്തഭൂമിയിലെത്തും.

ഇതിന് പുറമെ വരും ദിവസങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങളിലും രംഗത്തുണ്ടാകുമെന്ന് കല്യാൺ സിൽക്സ്  ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. 

ENGLISH SUMMARY:

Kalyan Silks And Kalyan Hypermarket Charity For Wayanad Landslide