chooralmala-death-toll-new
  • ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങള്‍
  • തിരച്ചില്‍ ആറുമേഖലകളിലായി
  • ദുരന്തത്തില്‍ അനുശോചിച്ച് അമേരിക്ക

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 316 ആയി ഉയര്‍ന്നു. ഇതില്‍ 23 പേര്‍ കുട്ടികളാണ്. ചാലിയാറില്‍നിന്ന് ഇതുവരെ  172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ യന്ത്രസഹായത്തോടെ അല്‍പ്പസമയത്തിനകം ആരംഭിക്കും.  മുണ്ടക്കൈയില്‍ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചില്‍.

 

പൊലീസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചില്‍ നടത്തും. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്നാട്ടില്‍നിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റുമുള്ള എട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും പരിശോധന നടത്തും. വയനാട്ടിലെ ദുരന്തത്തില്‍ അമേരിക്ക അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി പ്രസിഡന്‍റ് ജോ ബൈഡന്‍ കുറിപ്പില്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Wayanad landslide updates: Death toll rises to 316