cg-rajagopal

കവിയും പരിഭാഷകനും അധ്യാപകനുമായിരുന്ന  പ്രഫസര്‍ സി.ജി.രാജഗോപാല്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം  . തുളസീദാസിന്‍റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ഭാരത ബൃഹദ്ചരിത്രം. മൂന്ന് നിഘണ്ടുക്കളുടെ നിര്‍മാണത്തിലും നേതൃത്വം നല്‍കി. ഭാരതീയ സംസ്കാരത്തില്‍ ജൈന മതത്തിന്‍റെ സംഭാവനയെക്കുറിച്ച് പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ലക്നൗ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും ഒന്നാംറാങ്കോടെ ജയിച്ച രാജഗോപാല്‍ സംസ്ഥാന വിവിധ കോളജുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍ നടക്കും.

ENGLISH SUMMARY:

Poet and translator Professor CG Rajagopal passed away