സ്പീക്കര്‍ എ.എന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തിയ ടിക്കറ്റ് എക്സാമിനറെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച് ദക്ഷിണ റയില്‍വേ. യൂണിയന്‍റെ പ്രതിഷേധത്തിന് വഴങ്ങിയാണ് ടിടിഇ ജി എസ് പത്മകുമാറിനെ തിരികെ പ്രവേശിപ്പിച്ചത്.
വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന സ്പീക്കര്‍ എ.എം ഷംസീറിനോട് മോശമായി പെരുമാറിയെന്നായിരുന്നു പത്മകുമാറിനെതിരെയുള്ള പരാതി. സ്പീക്കറാണെന്ന് അറിയിച്ചിട്ടും ഔദ്യോഗികപദവിയെ ബഹുമാനിച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ ഓഫിസില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പത്മകുമാറിനെ മാറ്റി നിര്‍ത്തിയത് . സ്പീക്കറുടെ സുഹൃത്ത് ചെയര്‍കാര്‍ ടിക്കറ്റുമായി ഉയര്‍ന്നക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നായിരുന്നു ടിടിഇ മാരുടെ യൂണിയന്‍റെ വാദം.