തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത രോഗിയുടെ മുറിവില്‍ കയ്യുറ വെച്ച് തുന്നിക്കെട്ടിയതായി പരാതി. വേദനകാരണം മുറിവിലെ കെട്ടഴിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും നെടുമങ്ങാട് സ്വദേശി ബി.ഷിനു പറയുന്നു. എന്നാല്‍ ഇതൊരു സാധാരണ നടപടിയാണെന്നും, പഴുപ്പും രക്തവും കളയാനുള്ള ചെലവു കുറഞ്ഞ മാര്‍ഗമാണെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം. എന്നാല്‍ വേദന കാരണം സമീപത്തുള്ള നെടുമങ്ങാട് ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഇക്കാര്യം ഡോക്ടര്‍ പറഞ്ഞില്ലെന്നും ഷിനു പ്രതികരിച്ചു.

മുതുകിലെ മുഴ മാറ്റാന്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു  നെടുമങ്ങാട് സ്വദേശി ഷിനുവിനു ശസ്ത്രക്രിയ ചെയ്തത്. വീട്ടിലേക്ക് മടങ്ങിയ ഷിനുവിനു വേദന കലശലായതിനെ തുടര്‍ന്നു കെട്ടഴിച്ചു പരിശോധിച്ചു. അപ്പോഴാണ് കയ്യുറയുടെ ഭാഗം പുറത്ത് കണ്ടത്. ഗ്ലൗ ഡ്രെയിനെന്നാണ് ഇങ്ങനെ ചെയ്യുന്നതിന് വൈദ്യശാസ്ത്രത്തില്‍ പറയുന്നതെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ടും , ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ സുരേഷും വ്യക്തമാക്കി.

ENGLISH SUMMARY:

The patient's wound was stitched with a glove inside it