ബെയ്‌ലി പാലം നിര്‍മിച്ച സൈനികര്‍ക്ക് കിട്ടിയതുപോലെയുള്ള ഗംഭീര സ്വീകരണം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് തൃശൂരില്‍ നിന്ന് പോയ പത്ത് ആംബുലന്‍സുകളുടെ ഡ്രൈവര്‍മാര്‍ക്കായിരുന്നു വേറിട്ട സ്വീകരണം. പൂക്കള്‍ നല്‍കിയും ഷാള്‍ അണിയിച്ചുമായിരുന്നു ഡ്രൈവര്‍മാരെ വരവേറ്റത്. തൃശൂര്‍ അശ്വിനി ആശുപത്രിയാണ് ഈ ആദരമൊരുക്കിയത്. 

ENGLISH SUMMARY:

A grand welcome for ambulance drivers too