വയനാട്ടിലെ പ്രകമ്പനം ഭൂകമ്പമാപിനിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മണ്ണിന് താഴയുള്ള പാറക്കെട്ടുകള്‍ നീങ്ങിയ ചെറുചലനമാകാമെന്ന് പ്രാഥമിക വിലയിരുത്തല്‍. അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിവരം ശേഖരിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പും പറഞ്ഞു.
അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നി പ്രദേശങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രാവിലെ 10.11ന് വലിയ ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാര്‍. ആദ്യം കേട്ടത് ചെറുതായുള്ളവും ശബ്ദവും, പിന്നീട് പാറക്കല്ല് ഉരുണ്ടുവീഴുന്ന പോലുള്ള ശബ്ദവുമെന്ന് നാട്ടുകാര്‍ പറയുന്നു.