വയനാട്ടിലെ പ്രകമ്പനം ഭൂമികുലുക്കമല്ലെന്ന് ദേശീയ ഭൂകമ്പ പഠനകേന്ദ്രം ഡയറക്ടർ ഡോ. ഒ.പി.മിശ്ര മനോരമ ന്യൂസിനോട്. വയനാട്ടിലേത് ഉരുള്‍പൊട്ടലിന്‍റെ തുടര്‍ച്ചയായുണ്ടാകുന്ന പ്രതിഭാസം മാത്രം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമിക്കടിയിലെ പാളികള്‍ക്ക് സ്ഥാനചലനങ്ങളുണ്ടാകും. അവ പൂര്‍വ്വസ്ഥിതിയിലാകുന്ന പ്രതിഭാസമാണിതെന്ന് ഡോ ഒ.പി.മിശ്ര പറയുന്നു. ഭൂചലനമാണെന്ന ഭീതിയോ ആശങ്കയോ വേണ്ട, കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മിശ്ര പറയുന്നു.
അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നി പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാനും നിര്‍ദേശം നല്‍കയിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിച്ചു.
ഭൂചലനമുണ്ടായത് രാവിലെ 10.11നായിരുന്നു. വീട്ടിലെ സാധനങ്ങള്‍ ഇളകിയാതായും ഓട് ഇളകിയെന്നും നാട്ടുകാര്‍ പറയുന്നു.