മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ന് വയനാട്  സന്ദർശിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി കൽപറ്റയിൽ എസ്.കെ.എന്‍.ജെ സ്കൂളിൽ  ക്യാമ്പിൽ  കഴിയുന്നവരെ ബാവ കാണും. തുടർന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റി അംഗങ്ങളുമായി ബാവാ ആശയവിനിമയം നടത്തുന്നതും സഭയുടെ പുനരധിവാസ പദ്ധതികൾ സംബന്ധിച്ചുള്ള വിവരം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതുമാണ്.

അതിനിടെ, ചൂരൽമലയിലെയും മുണ്ടക്കൈയിലെയും തിരച്ചിൽ ഇന്നും തുടരും. സംശയം തോന്നുന്ന ഇടങ്ങൾ വിശദമായി പരിശോധിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം സന്നദ്ധപ്രവർത്തകർ തിരച്ചിലിൽ പങ്കെടുക്കും. ചൂരൽമല പാലത്തിന് താഴെ, വനഭാഗത്ത് ഒഴുകുന്ന പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ചും പരിശോധിക്കും. ഇന്നലെ ഈ ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

Baselios Marthoma Mathews III Catholica Bava to visit Wayanad today.