അടച്ചുറപ്പുള്ള വീടിനായി കാത്തിരുന്ന് ജോയിയുടെ അമ്മ. ആമയിഴഞ്ചാൻ തോട്ടിൽ വീണ് ശുചീകരണതൊഴിലാളി മരിച്ചിട്ട് ഇന്ന് ഒരുമാസം തികയുമ്പോഴും ജോയിയുടെ അമ്മ മെൽഹിക്ക് വീടെന്ന സ്വപ്നംഇനിയുമകലെ. സർക്കാർ അടിയന്തിര സാമ്പത്തിക സഹായം 10 ലക്ഷം നൽകിയെങ്കിലും സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകുമെന്ന സർക്കാർ പ്രഖ്യാപനം എങ്ങുമെത്തിയില്ല. റയിൽവെയും പിന്നീട് നയാപൈസ നൽകാതെതടിയൂരി.
ജോയിയുടെ മരണശേഷം അമ്മ മെർഹി ഈ കല്ലിടുക്കുകൾ താണ്ടി ഇവിടെക്കെത്തിയിട്ടില്ല. മകൻ ഓർമയായിട്ട്ഇന്നിത് ആദ്യമായാണ് ഈ വാതിലുകൾ മെൽഹിക്കായി തുറന്നത്. ഇക്കഴിഞ്ഞ ജൂലൈ 13 ന് പുലർച്ചെ 5.10നാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്ന ജോലിക്കായിജോയ് ഇവിടെ നിന്ന് പുറപ്പെടുന്നത്.
ജോയിയുടെ ഷർട്ടും, പായും തലയിണയും ചെരുപ്പുമെല്ലാം അമ്മയ്ക്ക് ഓരോ ഓർമകളാണ്. അത് ഇന്നും ജോയ്തന്നെയാണെന്ന് അമ്മ വിശ്വസിക്കുന്നു. വീട്ടിലേക്ക് നടന്ന് കയറേണ്ട വഴി ഇടിഞ്ഞു വീണു. വാർദ്ധക്യത്തിന്റെ നോവും പേറി മെർഹി തന്റെ മകന്റെഓർമ്മകൾ തേടിയാണ് ഒരു കുഞ്ഞ് വീട് ആഗ്രഹിക്കുന്നത്.