ദുരന്തനിവാരണ സമിതിയുടെ ഭൗമശാസ്ത്ര സംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലയിൽ ഇന്നും പരിശോധന നടത്തും. പ്രദേശം വാസയോഗ്യമാണോ അല്ലയോ എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ഒപ്പം പുനരധിവസിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവും വിദഗ്ധസംഘം പരിശോധിക്കും. ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പഠനം നടത്തുക.
ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് തിരച്ചിൽ ഇന്നും തുടരും. ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആയിരിക്കും തിരച്ചിൽ. ചൂരൽ മലയിലെ കനത്ത മഴക്ക് ശമനമായി. ഇന്നലെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ താൽക്കാലിക നടപ്പാലം തകർന്നിരുന്നു.