kaffir-post

TOPICS COVERED

ഹിൻഡൻബർഗ് റിപ്പോർട്ടിനിടയും വൈദ്യുതി കയറ്റുമതി ഇറക്കുമതി മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ഊർജ്ജ മന്ത്രാലയം. വൈദ്യുത ഉല്‍പാദന കമ്പനികള്‍ക്ക് രാജ്യത്ത് വൈദ്യുതി വിതരണം സാധ്യമാക്കുന്നതാണ് പുതിയ പരിഷ്കാരം. അദാനിക്ക് പണം ഉണ്ടാക്കിക്കൊടുക്കാന്‍ മോദി മിന്നല്‍ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

 

വൈദ്യുതി കയറ്റുമതി ഇറക്കുമതി മാർഗനിർദേശങ്ങളില്‍ ഈ മാസം 12നാണ് ഊ‍ജമന്ത്തരാലയം മാറ്റം വരുത്തിയത്. ഇത് പ്രകാരം കൽക്കരി, പുനരുപയോഗിക്കാവുന്ന ഊർജം, ജലവൈദ്യുത നിലയങ്ങൾ എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാം. ഇല്ലെങ്കില്‍ രാജ്യത്തിനകത്ത് വൈദ്യുതി വിതരണം ചെയ്യാന്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. അപ്പൊഴും അയല്‍ രാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുമ്പോള്‍ പാലിക്കുന്ന പവ‍ര്‍ പര്‍ച്ചേസ് എഗ്രിമെന്‍റ് ബാധകമായേക്കും. ഇതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്ത് ജാര്‍ഖണ്ഡില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് ബംഗ്ലദേശിലേക്ക് കയറ്റുമതി ചെയ്യാന്‍ നിലവില്‍ അനുമതിയുള്ള ഏക കമ്പനി അദാനി ഗ്രൂപ്പാണ്.  ഇനി രാജ്യത്തെ വൈദ്യുതി വിതരണത്തിലേക്ക് അദാനി എത്തുമ്പോള്‍ കൂടുതല്‍ ലാഭം ഉണ്ടാക്കും. മോദി അത് അദാനിക്കായി സാധ്യമാക്കി എന്നും സ്വന്തക്കാർക്കായി നോൺ-ബയോളജിക്കൽ പ്രധാനമന്ത്രി മിന്നൽ വേഗതയിൽ പ്രവർത്തിക്കുന്നു എന്നുമാണ് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശിന്റെ വിമര്‍ശനം. ഹിൻഡൻ ബർഗ് റിപ്പോര്‍ട്ട് ഉര്‍ത്തി രാഹുല്‍ ഗാന്ധി അടുത്ത ദിവസം നടത്താനിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ശക്തമായ ഉന്നയിക്കാനാണ് ആലോചന.

ENGLISH SUMMARY:

Kafir Post controversy was distributed by DYFI Vadakara Block President Ribish