കാണാതായ വളർത്തു പൂച്ചയെ കണ്ടു പിടിച്ചു നൽകുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കയാണ് ഉടമകൾ. കൊച്ചി പാലാരിവട്ടത്തു താമസിക്കുന്ന ആർക്കിടെക്ടുമാരായ ബാസിതയുടെയും ജസ്ന്റെയും പൂച്ചയെയാണ് കഴിഞ്ഞ തിങ്കളാഴ്ച കാണാതായത്. പണത്തിലും ഉപരി പൂച്ചയെ തിരികെ ലഭിക്കണം എന്നാണ് ഇവരുടെ ആവശ്യം.