സംവിധായകന്‍ മേജര്‍ രവിയ്ക്കെതിരെ തൃശൂര്‍ ഇരിങ്ങാലക്കുട പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ധനകാര്യ സ്ഥാപനത്തില്‍ തിരിച്ചടവില്‍ പിഴവ് വരുത്തിയവരില്‍ നിന്ന് പണം പിരിക്കാമെന്ന് വാഗ്ദാനം നല്‍കി പന്ത്രണ്ടര ലക്ഷം രൂപ തട്ടിച്ചെന്നാണ് കേസ്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ധനകാര്യ സ്ഥാപനത്തിന്റെ എച്ച്.ആര്‍. മാനേജരാണ് പരാതിക്കാരന്‍. മേജര്‍ രവിയുടെ ഉടമസ്ഥതയിലുള്ള തണ്ടര്‍ ഫോഴ്സ് സ്ഥാപനം പറ്റിച്ചെന്നാണ് പരാതി. സഹഉടമകളായ മറ്റു രണ്ടു പേരും എഫ്.ഐ.ആറില്‍ പ്രതികളാണ്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ഇരിങ്ങാലക്കുട പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.