ബാങ്കേഴ്സ് സമിതി യോഗം നാളെ ചേരാനിരിക്കെ വായ്പകൾ എഴുതി തള്ളണമെന്ന ആവശ്യവുമായി ചൂരൽ മലയിലെ കച്ചവടക്കാർ. കടകൾ വൃത്തിയാക്കുന്നത് ഇന്നും തുടരുകയാണ്. ജീവിതം വലിയ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുമ്പോൾ പകച്ചു നിന്ന് വിങ്ങിപ്പൊട്ടുകയാണ് പലരും.
ഉരുൾപൊട്ടലിന്‍റെ ഇരുപതാം നാൾ തിരിച്ചു വരവിന്‍റെ, അതിജീവനത്തിന്‍റെ കാഴ്ചകളാണ് ചൂരൽമല അങ്ങാടിയിൽ. കടകളുടെ പകുതിയോളം ചെളിമൂടി കിടക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ശുചീകരണം പുരോഗമിക്കുന്നു. സാധനങ്ങളെല്ലാം നശിച്ചു. പലർക്കും ലക്ഷ്യങ്ങളുടെ നഷ്ടം. അപ്പോഴും വായ്പകൾ തലയ്ക്കു മുകളിൽ വാളായി നിൽക്കുന്നു പലരുടെയും.
നാളെ ബാങ്കേഴ്സ് സമിതി യോഗം ചേരുകയാണ്. മൊറട്ടോറിയം വേണോ അതോ വായ്പകൾ എഴുതി തള്ളണോ എന്ന് തീരുമാനിക്കാനാണ് യോഗം. വായ്പകൾ പൂർണമായും എഴുതിത്തള്ളിയെങ്കിൽ മാത്രമേ ഇവരിൽ ഭൂരിഭാഗത്തിനും അതിജീവനം സാധ്യമാകൂ.