auto-riksha-file

TOPICS COVERED

ഓട്ടോകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം. ജില്ലയില്‍ മാത്രം ഓട്ടത്തിന് അനുവദിക്കുന്ന ജില്ലാ പെര്‍മിറ്റ് മാറ്റിയാണ് സംസ്ഥാനത്ത് ഉടനീളം സര്‍വീസ് നടത്താന്‍ സ്റ്റേറ്റ് പെര്‍മിറ്റ് നല്‍കുന്നത്. പെര്‍മിറ്റില്‍ മുന്‍പ് ഉണ്ടായിരുന്ന നിര്‍ദേശം അനുസരിച്ച് ജില്ലക്ക് പുറത്ത് 20 കിലോമീറ്റര്‍ മാത്രം ഓടാനുള്ള അനുമതിയാണ് ഓട്ടോറിക്ഷകള്‍ക്ക് നല്‍കിയിരുന്നത്. തീരുമാനം പിന്‍വലിക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു. അപകടം കൂടുന്നതിന് തീരുമാനം വഴിവയ്ക്കുമെന്നാണ് ആശങ്ക. സർക്കാർ നീക്കത്തോട് ഓട്ടോറിക്ഷഡ്രൈവർമാർക്കിടയിലും സമ്മിശ്ര പ്രതികരണമാണ്.  

 
ENGLISH SUMMARY:

State permit for autos; Workers in protest