TOPICS COVERED

സംസ്ഥാനത്ത് പരക്കെ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. നാളെ എറണാകുളത്ത് അതിശക്ത മഴ മുന്നറിയിപ്പ് നല്‍കി. മധ്യ - തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മഴ കനക്കും. 

വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലുള്ള  ചക്രവാത ച്ചുഴിയും ന്യൂനമർദ പാത്തിയുമാണ് മഴ കനക്കാൻ കാരണം.  കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുന്നു. മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ENGLISH SUMMARY:

IMD revises forecast for Kerala: Orange alert in 3 districts today, heavy rain