girl-brother

കഴക്കൂട്ടത്ത് നിന്നും കാണാതായ തസ്മീത് തന്‍റെ അടുത്ത് വന്നിട്ടില്ലെന്നും ഫോണില്‍ വിളിച്ചിട്ടില്ലെന്നും സഹോദരന്‍ വാഹിദ് മനോരമ ന്യൂസിനോട്. താന്‍ ചെന്നൈയില്‍ അല്ല, ബെംഗളൂരുവില്‍ ആണ്. 

അമ്മയാണ് ഇന്നലെ തസ്മീതിനെ കാണാതായ വിവരം എന്നോട് പറഞ്ഞത്. തസ്മീതിന്‍റെ കയ്യില്‍ ഫോണില്ല. അവള്‍ക്ക് വീട്ടില്‍ പ്രശ്നങ്ങളില്ല. സന്തോഷവതിയായിരുന്നെന്നും സഹോദരന്‍ പ്രതികരിച്ചു. 

സഹോദരന്‍റെ അടുത്ത് ചെന്നൈയിലേക്ക് തസ്മീത് പോയെന്നായിരുന്നു സംശയം. 18കാരനായ വാഹിദും വീട്ടില്‍നിന്ന് പിണങ്ങിപ്പോയതാണ്. ഹോട്ടലിലാണ് ജോലി. നാലുപേരില്‍ തസ്മീദും വാഹിദും പിതാവിന്‍റെ ആദ്യഭാര്യയിലെ മക്കളെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം, തസ്മീതും സഹോദരന്‍ വാഹിദും ആദ്യഭാര്യയിലെ മക്കളെന്ന സംശയം തള്ളി മാതാപിതാക്കള്‍ രംഗത്തെത്തി. 20 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെന്നും ഇരുവരും വ്യക്തമാക്കി. 

തസ്മീത് നീയെവിടെ ?

പെണ്‍കുട്ടിയ്ക്കാള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. ഇന്നലെ 5.50ന് കന്യാകുമാരിയില്‍നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ പോയതായി വിവരം ലഭിച്ചു. കുട്ടി ടിക്കറ്റെടുക്കാതെ ചെന്നൈ ട്രെയിനില്‍ കയറിയോ എന്നും സംശയിക്കുന്നു. ഇതിനിടെ പെണ്‍കുട്ടി കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം. നാലുമണിയോടെ റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയിറങ്ങിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നു. അതേസമയം, ഓട്ടോക്കാര്‍ പറഞ്ഞത് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു . ഓട്ടോ ഡ്രൈവര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ പൊലീസ് ഷെയര്‍ ചെയ്തു.  ഇന്നലെ 5.50ന് കന്യാകുമാരിയില്‍നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ പോയതായി വിവരം ലഭിച്ചു. കുട്ടി ടിക്കറ്റെടുക്കാതെ ചെന്നൈ ട്രെയിനില്‍ കയറിയോ എന്നും സംശയിക്കുന്നു.

കന്യാകുമാരിയിലേക്കുള്ള ട്രെയിനിലിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം. വനിത പൊലീസ് അടക്കം കേരള പൊലീസ് സംഘം കന്യാകുമാരിയിലെത്തി. നാഗര്‍കോവിലിലും കന്യാകുമാരിക്കിടയിലുള്ള മറ്റ് സ്റ്റേഷനുകളിലും പൊലീസ് സംഘം ഉടനെത്തും. പെണ്‍കുട്ടിക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ. കയ്യിലുണ്ടായിരുന്നത് 50രൂപയും. ബെംഗളൂരു–കന്യാകുമാരി ട്രെയിന്‍ കയറിയത് ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരില്‍നിന്നാണ്. ഇന്നലെ വൈകിട്ട് 3.30ഓടെ പെണ്‍കുട്ടി കന്യാകുമാരിയിലെത്താനാണ് സാധ്യത. വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട നമ്പര്‍:  9497960113

താന്‍ നെയ്യാറ്റിന്‍കര ഇറങ്ങിയപ്പോഴും പെണ്‍കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നെന്നു ഫോട്ടോ എടുത്ത ബബിത മനോരമ ന്യൂസിനോടു പറഞ്ഞു. പാറശാല വരെ പെണ്‍കുട്ടി ഇറങ്ങിയില്ലെന്ന് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കന്യാകുമാരി വരെ പിന്നെയും ട്രെയിനിന് മൂന്ന് സ്റ്റോപ്പുകള്‍ ഉണ്ട്. ഒറ്റയ്ക്കായിരുന്നു എന്ന് കരുതുന്നു. ട്രെയിനില്‍ തിരക്കില്ലായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ 40രൂപയും ടിക്കറ്റും ബാഗും ഉണ്ടായിരുന്നു. സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പെണ്‍കുട്ടി കരയുന്നുണ്ടായിരുന്നു. നേമത്തിനും ബാലരാമപുരത്തിനും ഇടയില്‍വച്ചാണ് താന്‍ ചിത്രമെടുത്തത്. 

അതേസമയം, കാണാതാകുമ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ വഴക്കുപറഞ്ഞത് ഇളയകുട്ടികളുമായി വഴക്കിട്ടതിനാണ്. 50രൂപയടങ്ങിയ പേഴ്സ് വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്. അത് പെണ്‍കുട്ടി കൊണ്ടുപോയെന്ന് കരുതുന്നു. പെണ്‍കുട്ടിയെ കൂടാതെ മൂന്ന് മക്കളുണ്ട്. മൂത്ത മകന്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു.

സഹോദരന്‍റെ അടുത്തേക്ക് പോയതല്ല; സഹോദരന്‍ വിളിക്കുന്നതും മറ്റും വളരെ കുറവാണെന്നും ഇവര്‍ പറഞ്ഞു. കുട്ടി മുന്‍പ് കന്യാകുമാരിയില്‍ പോയിട്ടില്ലെന്ന് പിതാവ് പറഞ്ഞു. ആദ്യം ട്രെയിന്‍ യാത്ര ചെയ്തത് തിരുവനന്തപുരത്തേക്ക് വന്നപ്പോളെന്നും പിതാവ് പ്രതികരിച്ചു. ta

ENGLISH SUMMARY:

Missing 13-year-old Assamese girl spotted by auto drivers in Kanyakumari, police widen search