ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഹൈക്കോടതി പറഞ്ഞാല്‍ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ഏത് തീരുമാനം കോടതി പറഞ്ഞാലും സര്‍ക്കാര്‍ നടപ്പിലാക്കും. കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ പരാതി ലഭിക്കാതെയും കേസെടുക്കാമെന്ന മന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ വാക്കുകളെ പോസിറ്റീവായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും സിനിമ നയരൂപീകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകളെന്നും മന്ത്രി ഡബ്ല്യുസിസി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നു എന്ന ആരോപണം തെറ്റിദ്ധാരണയാണെന്നും പാര്‍വതിയുടെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.