roy-family

TOPICS COVERED

ചൂരൽമലയിൽ ഫോട്ടോ സ്റ്റാറ്റ് കട തകർന്ന റോയിക്ക് പുതിയ ഉപകരണങ്ങൾ നൽകാൻ ആൾ കേരള ഫോട്ടോ കോപ്പിയേഴ്സ് ഡീലേഴ്സ് എൻജിനീയേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് കുടുംബത്തിന്  ഉപജീവനമാർഗമാവുന്നത് 

 

ഇനിയെന്തു ചെയ്യണം എന്നറിയാതെ കടങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ച് ഓർത്ത് സിജി ചേച്ചിയുടെ വാക്കുകൾ ഇടറി.. ഇന്ന് വീണ്ടും ആ ശബ്ദം പതറിയത് അപ്രതീക്ഷിതമായി മനോരമ ന്യൂസ് വാർത്ത കണ്ടെത്തിയ സഹായഹസ്തം കണ്ടാണ്. 

ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണ് കടയിൽ ഉണ്ടായത്. കടയ്ക്കായുള്ള സ്ഥലം കണ്ടെത്തിയാലുടൻ ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുമെന്ന് കെ പി ഡി ഇ ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എം ജോസഫ് പറഞ്ഞു. ദുരന്തമുഖത്ത് തൊഴിൽ അന്വേഷിക്കുന്നവർക്കായി വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിൽ നൽകാനും കെ പി ഡി ഇ ഡബ്ല്യു എ സന്നദ്ധരാണ്.

ENGLISH SUMMARY:

kpdewa helps Roy, whose photo stat shop was damaged in Churalmala