• ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്
  • ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകണം
  • നീക്കം അന്വേഷണം പൂര്‍ത്തിയാവാനിരിക്കെ

അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസം ശേഷിക്കെ സി.എം.ആർ.എൽ–എക്സാലോജിക് ദുരൂഹ ഇടപാടിൽ നിർണായക നീക്കവുമായി എസ്.എഫ്.ഐ.ഒ. സി.എം.ആർ.എലിന്റെ ഡയറക്ടർമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യാൻ നീക്കം. എട്ട് ഉദ്യോഗസ്ഥരോട് ഈമാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപെട്ട് സമൻസ് അയച്ചു.

മൂന്ന് ഡയറക്ടർമാർക്ക് പുറമെ കമ്പനി സെക്രട്ടറി പി. സുരേഷ്കുമാർ, കാഷിയർ കെ.എം വാസുദേവൻ, ഐടി വിഭാഗം തലവൻ എൻ.സി ചന്ദ്രശേഖർ എന്നിവർക്കാണ് സമൻസ്. 28, 29 തീയതികളിൽ ചെന്നൈ ഓഫിസിലാണ് രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.  എസ്.എഫ്.ഐ.ഒ അന്വേഷണവും അറസ്റ്റും തടയണമെന്ന ആവശ്യവുമായി  സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് പരിഗണിക്കും.

ENGLISH SUMMARY:

Serious Fraud Investigation Office (SFIO) is set to question CMRL officers regarding the Exalogic case.