major

വയനാട് ദുരന്തമുഖത്ത്  രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടിയ ബെയ്ലി പാലം നിർമ്മാണത്തിന് മേല്‍നോട്ടം വഹിച്ച ആർമി റെസ്ക്യു ഫോഴ്സിന്റെ കേരള- കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി.ടി മാത്യുവിന് ആദരം. കൊച്ചി തേവര സേക്രട്ട് ഹാര്‍ട്ട് കോളജും കേരള ദര്‍ശന വേദിയും ചേർന്നാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. റിട്ട. ജസ്റ്റിസ്. കെമാല്‍ പാഷ പരിപാടി ഉദ്ഘാടനം ചെയ്തു. എറണാകുളം എ സി പി പി.രാജ്കുമാര്‍, കാലടി സര്‍വകലാശാല മുന്‍ വി സി എം.സി ദിലീപ് കുമാര്‍, കേരള ദര്‍ശന വേദി ചെയര്‍മാന്‍ എ.പി മത്തായി, ഐഎസ്എസ്ഡി ചെയര്‍മാന്‍ എന്‍.വി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

 
ENGLISH SUMMARY:

Tribute to Major General VT Mathew, who supervised the construction of Bailey Bridge.