അനിവാര്യമായ നടപടിയാണ് ചിലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിന്‍റെ രാജിയെന്ന് സംവിധായകന്‍ ജോഷി ജോസഫ്. പ്രബലമായ മാഫിയയാണ് എതിരെ നില്‍ക്കുന്നത്. പവര്‍ഗ്രൂപ്പ് ഞാന്‍ വിചാരിച്ചതിനേക്കാള്‍ ശക്തമാണെന്നും ജോഷി ജോസഫ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ ജോഷി ജോസഫ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്നും രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് പറഞ്ഞെന്നും ഞാൻ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാൻ തയ്യാറാണെന്നും ജോഷി വ്യക്തമാക്കിയിരുന്നു.